കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന സ്ഥാപനമായ സ്കില്‍ കൗണ്‍സില്‍ ഫോര്‍ പേഴ്സണ്‍സ്
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന സ്ഥാപനമായ സ്കില്‍ കൗണ്‍സില്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റിയും കൊത്തലെന്‍ഗോ എഡ്യൂക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്ന് കേരളത്തിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 18നും 35 നും ഇടയിലുള്ള 60 ഉദ്യോഗാര്‍ത്ഥികള്‍ക്കായി മൂന്നു മാസം ദൈര്‍ഘ്യമുള്ള സൗജന്യ തൊഴില്‍ പരിശീലനം നല്‍കി ഉചിതമായ തൊഴിലില്‍ പ്ലേസ്മെന്‍റും നല്‍കുന്നു.
കോഴ്സ് വിവരങ്ങള്‍
റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്
(യോഗ്യത - എസ് എസ് എല്‍ എസി)
ഭിന്നശേഷി മാനദണ്ഡം
ചലന പരിമിതി, സംസാരഭാഷ പരിമിതി
കേരളത്തിലെ താല്‍പ്പര്യമുള്ള തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ +91 8848654990, +91 9074759583 എന്നീ നമ്പറുകളിലേക്ക് താഴെ പറയുന്ന രേഖകളുടെ പകര്‍പ്പ് വാട്സപ്പ് ചെയ്യുക.
ആധാര്‍കാര്‍ഡ്, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, S S L C സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ . കൂടുതല്‍ വിവരങ്ങള്‍ക്ക് www.cottolengoindia.org, എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വീഡീയോ കോള്‍ (for Hearing Impired candidates only): +91 9074759583
ഫോണ്‍ +91 8848654990, +91 9074759583