ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീല നവും പ്ലേസ്മെന്‍റും
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന സ്ഥാപനമായ സ്കില്‍ കൗണ്‍സില്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റിയും കൊത്തലെന്‍ഗോ എഡ്യൂക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ڔകോര്‍പ്പറേഷന്‍റെ സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായികേരളത്തിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 18നും 35 നും ഇടയിലുള്ള 150 ഉദ്യോഗാര്‍ത്ഥികള്‍ക്കായി മൂന്നു മാസം ദൈര്‍ഘ്യമുള്ള സൗജന്യ തൊഴില്‍ പരിശീലനം നല്‍കി ഉചിതമായ തൊഴിലില്‍ പ്ലേസ്മെന്‍റും നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5000 രൂപ സ്റ്റൈപന്‍റും ജോലി ചെയ്യുന്ന ആദ്യ രണ്ടു മാസങ്ങളില്‍ 3000 രൂപ വീതം സ്റ്റൈപന്‍റും നല്‍കുന്നതാണ്.
കോഴ്സ് വിവരങ്ങള്‍
1. കംപ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി (യോഗ്യത - എസ് എസ് എല്‍ എസി)
2. റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് (യോഗ്യത - എസ് എസ് എല്‍ എസി)
3. ഹോസ്പിറ്റാലിറ്റി അസോസിയേറ്റ് (യോഗ്യത - എസ് എസ് എല്‍ എസി)
കേരളത്തിലെ താല്‍പ്പര്യമുള്ള തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് 2024 ഫെബ്രുവരി 15-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി cvrrcn@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cottolengoindia.org, www.scpwd.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.
ഫോണ്‍ 91 8848654990, 91 9074759583 ( പ്രവര്‍ത്തി സമയങ്ങളില്‍ മാത്രം)
വിശ്വസ്തതയോടെ
റവ.ഡോ.ഷോണി മാത്യൂ
മാനേജിംഗ് ഡയറക്ടര്‍
Download application from Click here